Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Florida Malayali Youth

America

കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ യൂ​ത്ത് ക്ല​ബി​ന്‍റെ ലോ​ക​ക​പ്പ് ഐ​സ്ബ്രേ​ക്ക​ർ ഉജ്വ​ല​മാ​യി

സൗ​ത്ത് ഫ്ലോ​റി​ഡ: ലോ​ക​ക​പ്പ് 2026ന്‍റെ ആ​വേ​ശം നേ​ര​ത്തെ എ​ത്തി​ച്ച് കേ​ര​ള​സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ യൂ​ത്ത് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഫി​ഫ 2026 ഇ​സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് ഐ​സ്ബ്രേ​ക്ക​ർ നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മാ​പി​ച്ചു.

ജൂ​ൺ 13ന് ​ഡേ​വി​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ പി​എ​സ്5 കോ​ൺ​സോ​ളു​ക​ളി​ൽ ലീ​ഗ് + നോ​ക്ക്ഔ​ട്ട് രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കാ​യി​ക​മ​നോ​ഭാ​വ​ത്തി​ന്‍റെ​യും മ​ത്സ​രാ​വേ​ശ​ത്തി​ന്‍റെ​യും മി​ക​ച്ച സം​ഗ​മ​മാ​യി.

മ​ത്സ​ര ഫ​ലം

ഒ​ന്നാം സ​മ്മാ​നം: Reece Mathew. ര​ണ്ടാം സ​മ്മാ​നം: Mathew Jomy.

നേ​തൃ​ത്വ​വും സം​ഘാ​ട​ന​വും

യൂ​ത്ത് ക്ല​ബ് പ്ര​സി​ഡ​ന്‍റ് Gillon Joshiയു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ആ​സൂ​ത്ര​ണം മു​ത​ൽ ന​ട​ത്തി​പ്പ് വ​രെ യൂ​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ൾ ത​ന്നെ ഏ​റ്റെ​ടു​ത്ത​ത് അ​വ​രു​ടെ നേ​തൃ​ത്വ​പാ​ട​വ​വും സം​ഘ​ട​ന​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വ്യ​ക്ത​മാ​ക്കി.

കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് നോ​യ​ൽ മാ​ത്യു​വും സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ന​ടു​പ്പ​റ​മ്പി​ലും യൂ​ത്ത് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ദീ​പ​ക് ഗോ​പാ​ല​കൃ​ഷ്ണ​ൻ ഏ​കോ​പ​ന​വും സാ​ങ്കേ​തി​ക പി​ന്തു​ണ​യും കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ച്ചു.

സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ വി​ബി​ൻ വി​ൻ​സ​ന്‍റും ക​മ്മി​റ്റി അം​ഗം ബി​ജു ബെ​നി​യാ​മും വി​വി​ധ ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്ത് പ​രി​പാ​ടി സു​ഗ​മ​മാ​ക്കി. എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണ​വും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​ന് ശ​ക്തി​പ​ക​ർ​ന്നു.

 

Latest News

Corehub Up